October 23, 2011

മീറ്റില്‍ അല്‍പനേരം..

അക്ഷരങ്ങളെ സ്നേഹിക്കുന്ന ഒരു കൂട്ടം പേര്‍ ഒന്നിച്ചു കൂടിയപ്പോള്‍ അതൊരു മറക്കാനാവാത്ത അനുഭവം ആയി . മലയാളം ബ്ലോഗേര്‍സ് ഗ്രൂപ്പ് സംഘടിപ്പിച്ച ജിദ്ദ ബ്ലോഗ്‌മീറ്റ്ബ്ലോഗര്‍മാരുടെ സാന്നിദ്യം കൊണ്ട് ശ്രദ്ധേയമായി.മലയാള സാഹിത്യത്തിലെ കാരണവര്‍ കാക്കനാടന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ടാണ് മീറ്റ്‌ ആരംഭിച്ചത്.. പ്രസിഡണ്ട് ഉസ്മാന്‍ ഇരിങ്ങാട്ടിരി അധ്യക്ഷത വഹിച്ചു .ശ്രീമതി കലാ വേണുഗോപാല്‍ പരിപാടി ഉത്ഘാടനം ചെയ്തു .ഭാഷയുടെ ആവിര്‍ഭാവതിനു മുമ്പേ കല ഉണ്ടായിരുന്നു എന്നും ഇന്നിന്റെ നാടന്‍ പാട്ടുകളാണ് ബ്ലോഗുകളെന്നും അവര്‍ പറഞ്ഞു.. നൊടിയിടയില്‍ ലോകത്തിന്റെ മുമ്പിലേക്ക് തുറക്കപ്പെടുന്ന പുതിയ അക്ഷര മാധ്യമം എഴുത്തിനെ കൂടുതല്‍ സുഖമവും എളുപ്പവുമാക്കിയിരിക്കുന്നു..ആരുടേയും കാലുപിടിക്കാതെ തനിക്കു തോന്നിയത് ലോകത്തിനു മുമ്പില്‍ വിളിച്ചു പറയാം എന്ന വിശാലമായ സ്വാതന്ത്ര്യം ഇവിടെ എഴുത്തുകാരന് ലഭിക്കുന്നു അവര്‍ പറഞ്ഞു ..
" സോഷ്യല്‍ മീഡിയകളെ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം' എന്ന വിഷയത്തില്‍ ഡോക്ടര്‍ ഇസ്മയില്‍ മരുതേരി ക്ലാസ് എടുത്തു .
സാധാരണക്കാരന്റെ ആവിഷ്കാര മോഹങ്ങള്‍ക്ക് അതിരുകളില്ലാത്ത സാധ്യതകളാണ് ഇലക്ട്രോണിക് മീഡിയകള്‍ നല്‍കുന്നതെന്നും സാമൂഹ്യ പ്രസക്തമായ വാര്‍ത്തകളെ തമസ്കരിക്കുവാന്‍ മുഖ്യധാരാമാധ്യമങ്ങള്‍ക്ക് ഇനി കഴിയുകയില്ലെന്നും ഡോ. മരുതേരി ചൂണ്ടിക്കാട്ടി. ബ്ലോഗുകള്‍ അടക്കമുള്ള സമാന്തര മീഡിയകളുടെ സ്വാധീനവും പ്രസക്തിയും മനസ്സിലാക്കി ബ്ലോഗര്‍മാര്‍ കൂടുതല്‍ ഉത്തരവാദിത്വ ബോധം കാണിക്കേണ്ടതുണ്ടെന്നും അദ്ദേഹം ഉണര്‍ത്തി.
തുടര്‍ന്ന് നടന്ന ബ്ലോഗേര്‍സ് പരിചയപ്പെടലില്‍ എല്ലാ അംഗങ്ങളും തങ്ങളെ  പരിചയപ്പെടുത്തി സംസാരിച്ചു കൊണ്ട് ബ്ലോഗ്‌ അനുഭവങ്ങള്‍
പങ്കു വെച്ചു.  ജിദ്ദ ചാപ്റ്ററിന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു . സമദ് കാരാടന്‍ തെരഞ്ഞെടുപ്പു നിയന്ത്രിച്ചു..
സലിം ഇ.പി. സ്വാഗതവും കൊമ്പന്‍ മൂസ നന്ദിയും പറഞ്ഞു.
പുതിയ ഭാരവഹികളായി  താഴെ പറയുന്നവരെ തിരഞ്ഞെടുത്തു .
പ്രസിഡന്റ്റ് : ഉസ്മാന്‍ ഇരിങ്ങാട്ടിരി
വൈസ് പ്രസിഡന്റ്റ് : അജിത്‌ നീര്‍വിളകന്‍ - സലിം ഇ പി
സെക്രട്ടറി : മൂസ കൊമ്പന്‍
ജോ .സെക്രട്ടറി : ഡല്‍വിന്‍ ആന്റണി - ഷാജു അത്താനിക്കല്‍
ട്രഷറര്‍ : അബ്ദുല്‍ജബ്ബാര്‍ വട്ടപോയിലില്‍
ജിദ്ധയിലെ  പ്രമുഖ പഴയ  ബ്ലോഗര്‍മാരായ ബഷീര്‍ വള്ളിക്കുന്ന് , ഉസ്മാന്‍ ഇരിങ്ങാട്ടിരി , അബ്ദുള്ള മുക്കണ്ണി, സമദ് കാരാടന്‍ ,
അജിത്‌ നീര്‍വിലാകാന്‍  തുടങ്ങിയവരും പുതിയ തലമുറയിലെ മുപ്പതോളം പേരും പങ്കെടുത്തു.

ഇനി ആ സുന്ദര നിമിഷങ്ങള്‍ എന്റെ കൊച്ചു ക്യാമറ കണ്ണിലൂടെ ...........

 ഇവിടെ തുടങ്ങുന്നു-   "ദാ.... ആ പേരുകള്‍
ഇവിടെ എഴുതിക്കോളൂ! " കൊമ്പന്‍ & വട്ടപോയില്‍
റെജിസ്ട്രെഷന്‍
                               വയസ്സായില്ലേ ..നമുക്കല്‍പം ഇരിക്കാം ..
                                    എല്ലാം ഇനി  പുതുതലമുറയില്‍..."
                            ( ഇരിങ്ങട്ടിരി , സമദ് കാരാടന്‍ , വള്ളിക്കുന്ന് )
                               എല്ലാം റെഡി. ഇനി തുടങ്ങിയാല്‍ മതി ..
                                        (സര്‍ദാര്‍ , കടവത്തു , സാജു )
  ഇവനാണ് അവന്‍ ........
ഫോട്ടോഗ്രാഫെര്‍ നൌഷാദ്



കാക്കനാടന് വിട .. പരിപാടികള്‍ക്ക്
മൌന പ്രാര്‍ത്ഥനയോടെ  തുടക്കം


                                                  പരിപാടി ഉത്ഘാടനം
                                       (ശ്രീമതി കലാ വേണുഗോപാല്‍ )
                           സദസ്സിനെ പിടിച്ചിരുത്തിയ പ്രസംഗ ശൈലി
                                     ഡോക്ടര്‍ ഇസ്മായീല്‍ മരുതേരി
    (വിഷയം : സോഷ്യല്‍ മീഡിയകളെ എങ്ങിനെ ഉപയോഗപ്പെടുത്താം  )

           ഞങ്ങള്‍ അക്ഷരങ്ങളെ സ്നേഹിക്കുന്നു ....!


                                                              സദസ്സ് 

 ഇവനാണ് താരം ..കോണ്‍ഫുഡായില്‍ നിന്ന്
 ബ്ലോഗ്‌ മീറ്റിനു വന്ന  ഉര്‍ക്കടവ് ബ്ലോഗ്‌ മുതലാളി
 ഫൈസല്‍ ബാബു 

                                                                                സദസ്സ്



                                           ലുലു സൈനി ആന്‍ഡ്‌ പാര്‍ട്ടി !  

 
 ബ്ലോഗിലൂടെ എങ്ങിനെ പ്രേമിക്കാം ....
ബ്ലോഗ്‌ മീറ്റിലെ പുതിയ താരം
ടെല്‍വിന്‍ ആന്റണി 
 
 ഇതാണ് സോപ്പ് , ചീര്‍പ്പ്  , കണ്ണാടി
 പരിചയപ്പെടുത്തല്‍ പരിപാടിയില്‍
ബ്ലോഗ്ഗര്‍ ഓ എന്‍ ബി .
 ഇത് മോങ്ങത്തെ കായി....ശ്ശൊ ..മോങ്ങത്തെ ....
                                അലവിക്കുട്ടി മോങ്ങം


  ഇതൊരു "കുഞ്ഞു"  മീറ്റല്ല !! .....
 മുഹമ്മദ്‌ കുഞ്ഞി വണ്ടൂര്‍

  
      സുബൈര്‍ ചേളാരി
( റുമാന പടിക്കല്‍ + സുബൈര്‍ചേളാരി)


                                              ജിദ്ധയിലെ  സീനിയേര്‍ ബ്ലോഗ്ഗര്‍ 
                                                   അജിത്‌ നീര്‍വിളാകന്‍

                                 സലിം ഇ പി & എഞ്ചിനീയര്‍  അബ്ദുല്ലത്തീഫ്
 

"വള്ളിക്കുന്നെ... പത്തു കമന്റ്‌ കിട്ടിയിട്ടെന്താ .. ഇത് പോലെ ഒന്ന്  വാങ്ങാന്‍ നോക്ക്..."
ഗ്യാലക്സി ടാബ് കാട്ടി വള്ളിക്കുന്നിനെ ആശിപ്പിക്കുന്ന  ഡോക്ടെര്‍ മരുതെരിയും കടവതും  
"മുക്കണ്ണി അടക്കം മൂന്നു പേര്‍" ..പുതിയ തലമുറ
 അബ്ദുള്ള മുക്കണ്ണിയോട് കുശലം പറയുന്നു
സദസ്സിനെ കേള്‍ക്കുന്ന പ്രാസംഗികന്‍ ..... ഡോക്ടര്‍ മരുതേരി ബ്ലോഗര്‍മാര്‍
സ്വയം പരിചയപ്പെടുത്തുന്നത് സദസ്സില്‍ ഇരുന്നു കേള്‍കുന്നു ..
രണ്ടു ബാഡ്ജ് ..പത്തു പൊറാട്ട , ആറു നൂല്‍പുട്ട് ..........ഇല്ല ..ഞാന്‍ ഒന്നും പറയുന്നില്ല !!
ബ്ലോഗില്‍ കമ്മന്റ്  പ്രളയം ......പ്ലേറ്റില്‍ പൊടി പോലുമില്ല കണ്ടു പിടിക്കാന്‍ ............!
സര്‍ദാര്‍ "ബീഫ് ഫ്രൈ പാട്ടേല്‍" .................


കൊമ്പന്‍ എണീറ്റ തക്കത്തിന്
 സീറ്റ് കയ്യടക്കിയ സാദത്ത്‌ .
ഗ്രൂപ്പ് ഡിസ്കഷന്‍...............


അവസാനമായി ഞാന്‍ പറയാന്‍ ആഗ്രഹിക്കുകയാണ് .....................
ഇതൊരു അനുഭൂതിയാണ് .. കേവലം  കമെന്റിനപ്പുറം ഉള്ള സ്നേഹ കൂട്ടായ്മ . ഇവിടെ ഞാനില്ല ..നമ്മളെ ഉള്ളൂ...
സൈബര്‍ ലോകത്തിലൂടെ പരിചയപ്പെട്ടവര്‍  തമ്മില്‍ പങ്കുവെച്ച ആ സ്നേഹം പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ് .
നന്ദി ..സഹായിച്ചവര്‍ക്കും , സഹകരിച്ചവര്‍ക്കും ,  പ്രാര്‍തിച്ചവര്‍ക്കും.....................


മീറ്റിന്റെ കൂടുതല്‍ ചിത്രങ്ങള്‍  നൌഷുവിന്റെ  ബ്ലോഗില്‍  .




43 comments:

ഭാഷയുടെ ആവിര്‍ഭാവത്തിനു മുമ്പേ കല ഉണ്ടായിരുന്നു എന്ന് പറഞ്ഞത് അഹങ്കാരമല്ലേ... ആക്ച്വലി കല ടീച്ചറാവുന്നതും ജിദ്ദയില്‍ വരുന്നതും ഈയിടെയല്ലേ ? കണ്‍ഫ്യൂഷന്‍..!

മീറ്റിനു പങ്കെടുക്കാന്‍ സാധിച്ചില്ല, എങ്കിലും മീറ്റ് വിശേഷങ്ങള്‍ അറിയാന്‍ ആയി. മീറ്റും തീറ്റയും നന്നായതില്‍ സന്തോഷിക്കുന്നു, അണിയറയില്‍ പ്രവര്‍ത്തിച്ച എല്ലാവര്ക്കും ആശംസകള്‍.

മീറ്റിന്റെ വിശേഷങ്ങള്‍ ഭംഗിയായി അവതരിപ്പിച്ചതിന് നന്ദിയുണ്ട് ജബ്ബാറിക്കാ

പോസ്ടൊക്കെ അടിപൊളി ഇത് കാത്തിരിക്കുകയുമായിരുന്നു...
പക്ഷെ ഒന്ന് രണ്ടു സംശയം.. ബാക്കിയുണ്ടായിരുന്നു.. അത് ഞാന ഗ്രുപ്പില്‍ ഇട്ടിടുണ്ട് :)

മീറ്റ് തുടങ്ങുന്നതിനു മുമ്പും മീറ്റിനു ശേഷവും പോസ്റ്റിട്ട വകയില്‍ അടുത്തയാഴ്ച പാര്‍ട്ടി വേണം....

നന്നായി ആസ്വദിച്ചു വായിച്ചു....അഭിനന്ദനങ്ങള്‍...!

അഭിനന്ദനങ്ങള്‍ ! പങ്കാളിത്തം വഹിച്ച എല്ലാവര്ക്കും...

നല്ല പോസ്റ്റ് ഭായി
രസകരം സന്തോഷം

അടിക്കുറിപ്പുകള്‍ക്ക് ഫുള്‍ മാര്‍ക്ക്‌.
മീറ്റ്‌ വിശകലനം നന്നായി.
ഒന്ന് ചോദിക്കട്ടെ,ജിദ്ദയിലെന്താ പെണ്ണുങ്ങളില്ലേ?

ഇതൊരു അനുഭൂതിയാണ് സ്നേഹ കൂട്ടായ്മയാണ്.ഇവിടെ ഞാനില്ല.,നമ്മളെ ഉള്ളൂ.സൈബര്‍ ലോകത്തിലൂടെ പരിചയപ്പെട്ടവര്‍ തമ്മില്‍ പങ്കുവെച്ച ആ സ്നേഹം പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ് .

താങ്കള്‍ പറഞ്ഞത് വലിയ ശരിയാണ് ജബ്ബാര്‍ ഭായ്.ജിദ്ദ മീറ്റ് വാര്‍ത്തകളും ചിത്രങ്ങളും കണ്ടപ്പോള്‍ ഞാന്‍ ആലോചിച്ചതും അതു തന്നെയാണ്.

@മെയ്‌ ഫ്ലവര്‍ :

ജിദ്ധയിലെ സാബി ബാവ , റുമാന പടിക്കല്‍ , ഷഹനാസ് .
ഇവരെ മൂന്നു പേരെയും ക്ഷണിച്ചിരുന്നു എന്നാണ് എന്റെ അറിവ് .
അതില്‍ റുമാന പടിക്കല്‍ എന്ന ബ്ലോഗ്‌ എഴുതുന്ന സുബൈര്‍ ചേളാരി ( ഭാര്യയും ഭര്‍ത്താവും കൂടിയാണ്
ബ്ലോഗ്‌ കൈകാര്യം ചെയ്യുന്നത്) ബ്ലോഗ്‌ മീറ്റില്‍ പങ്കെടുത്തിരുന്നു.
ബാക്കി രണ്ടു പേര്‍ എന്ത് കൊണ്ട് വന്നില്ല എന്ന് അവര്‍ പറയും എന്ന് പ്രതീക്ഷിക്കാം ..

ആസ്വാദ്യകരം......!

വിവരണം നന്നായി...
ആശംസകള്‍...

ഒരു വട്ടപ്പൊയില്‍ വിവരണം.
നന്നായി .
അടിക്കുറിപ്പുകള്‍ ചിരിപ്പിച്ചു.
അവസാനമായി പറയുന്നു , പോസ്റ്റ്‌ നന്നായി :-)

അങ്ങനെ കാത്തിരിപ്പിന് വിരാമമിട്ട് വട്ടപ്പോയിലിന്റെ ബ്ലോഗേര്‍സ് മീറ്റ് പോസ്റ്റെത്തി... നല്ല വിവരണം... സന്തോഷായി....

പോസ്റ്റ് വളരെ നന്നായി. അടിക്കുറിപ്പുകളില്‍ ഒരു വട്ടപ്പൊയില്‍ ടച്ച്‌ ഉണ്ട്.

>>>ഇതൊരു അനുഭൂതിയാണ് സ്നേഹ കൂട്ടായ്മയാണ്.ഇവിടെ ഞാനില്ല.,നമ്മളെ ഉള്ളൂ.സൈബര്‍ ലോകത്തിലൂടെ പരിചയപ്പെട്ടവര്‍ തമ്മില്‍ പങ്കുവെച്ച ആ സ്നേഹം പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ് <<<<.


ഈ പറഞ്ഞതിനും പിന്നെ രസകരമായ അടിക്കുറിപ്പിനും നൂറു മാര്‍ക്ക്.

മീറ്റിന്റെ ആദ്യപോസ്റ്റ് വെളിച്ചം കണ്ടിരിക്കുന്നു. ആസ്വദിച്ചു ഓരോ വരികളും.. അഭിനന്ദനങ്ങള്‍ ജബ്ബാര്‍ക്കാക്കും പുതിയ ഭാരവാഹികള്‍ക്കും..

അടിക്കുറിപ്പുകള്‍ അസ്സലായി.....

ഈ സൌഹ്രുദം എന്നും നിലനില്‍ക്കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു......

ഫോട്ടോകളും അടിക്കുറിപ്പുകളും റിപ്പോര്‍ട്ടും ഉഗ്രനായി. നന്ദി.

ഈ കൂട്ടായ്മ എന്നും നിലനില്ക്കട്ടെ....നല്ല എഴുത്തുകാര്‍ നമ്മളില്‍ നിന്നും ഉണ്ടാകട്ടെ

ഒരു ഗംഭീര മീറ്റ് നടത്തിയ ജിദ്ദക്കാര്‍ക്ക് എല്ലാ അഭിനന്ദനങ്ങളും..
കുറിപ്പും ചിത്രങ്ങളും നന്നായി

കിക്കിടിലന്‍ വട്ടന്‍ ഫോട്ടോസ്..
അങ്ങനെ അക്കരെയുള്ള മീറ്റും കഴിഞ്ഞു..
എന്താ ഒരു സുഖം...

പങ്കെടുത്ത എല്ലാര്‍ക്കും ആആആശംസകള്‍.....

മോങ്ങത്തെ അലബിക്കുട്ട്യാക്കന്റെ പേരെ ഒള്ളു പോട്ടം ഇല്യ

നല്ല പോസ്റ്റ്‌, വട്ടാപ്പോയില്‍ .....
ബ്ലോഗ്ഗെര്മാരുടെ പേരിനൊപ്പം ബ്ലോഗ്‌ ലിങ്ക് കൂടി കൊടുത്താല്‍ നന്നായിരുന്നു....
ഭാവുകങ്ങള്‍ ...

രസകരമായി അവതരപ്പിച്ചു നന്ദി ഇക്ക എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

നല്ല ചിത്രങ്ങളും അടിക്കുറിപ്പുകളും..വിശേഷങ്ങള്‍ പങ്കുവച്ചതിനു നന്ദി ഇക്കാ.!

കേവലം കമെന്റിനപ്പുറം ഉള്ള സ്നേഹ കൂട്ടായ്മ . ഇവിടെ ഞാനില്ല ..നമ്മളെ ഉള്ളൂ...നല്ല വാക്കുകള്‍ ഇഷ്ടായി ........

പങ്കെടുത്തില്ലെങ്കിലെന്ത്..
കൂടെ കൂടാന്‍ സാധിച്ചു വരികളിലൂടേയും..മനസ്സിലൂടേയും..
നന്ദി ട്ടൊ..ആശംസകളും.

മീറ്റ്‌ വിശേഷങ്ങളും ഫോട്ടോസും നന്നായി ജബ്ബാര്‍ ഇക്ക..മീറ്റിനിടയിലെ തമാശകളും കാലു വാരലുകളും ഒന്നും പരാമര്‍ശിച്ചില്ല..

സൂപ്പര്‍ ആയി വിവവൃച്ചിരിക്കുന്നു ഇക്കാ...ഇത് കണ്ടപ്പോളാണ് ഞാന്‍ ജോയിന്‍ സെക്രട്ടറി ആണെന്ന്‍ മനസ്സിലായത്...ആകെ ഒരു കണ്‍ഫ്യൂഷന്‍...കലക്കിട്ടോ....

മീറ്റ് അനുഭവങ്ങൾ നന്നായി അവതരിപ്പിച്ചു...
ചിത്രങ്ങളും അടിക്കുറിപ്പുകളും നന്നായി....
എല്ലാ ആശംസകളും

നന്നായി ആഘോഷിച്ചു അല്ലേ

അടിക്കുറിപ്പുകള്‍ ഏറെ ഇഷ്ടായി.. രസകരമായ വിവരണം.

പോസ്റ്റ്‌ - നു നന്ദി...
എല്ലാം കണ്ടു, അറിയാന്‍ പറ്റിയല്ലോ...
താങ്ക്സ്

മീറ്റിനു വന്നില്ലെങ്കില്‍ എന്താ ,മീറ്റിയത് പോലെ തന്നെ ,നന്ദി ജബ്ബാര്‍ ഭായ് ...

സെക്രട്ടറിയോട് വാര്‍ത്ത അയക്കാന്‍ പറ
ട്രഷരരെ ഒന്ന് കാണണം

WWW.doolnews.com

ജിദ്ദ മീറ്റുമായി സഹകരിച്ച സഹായിച്ച ആശംഷിച്ചഎല്ലാവര്ക്കും നന്ദി
അതിലുപരി എന്റെ ആക്രാന്ത ത്തെ ബ്ലോഗ്‌ മദ്ധ്യത്തില്‍ തുറന്നു കാട്ടിയ വട്ട പോയിലിനും നന്ദി

നന്ദി, അ.ജ.വ!

ഞാനും ആദ്യം മാര്‍ക്കിടുന്നത് അടിക്കുറിപ്പിന് തന്നെ.
വിവരണവും ഫോട്ടോസും നന്നായി.ആശംസകള്‍.

ഈ കൂട്ടായ്മ ഏറെ ഇഷ്ടപ്പെട്ടു ... നല്ല ചിത്രങ്ങള്‍ സഹിതം പോസ്റ്റ്‌ ചെയ്തതിനു ആശംസകള്‍ ....

ബ്ലോഗ്‌ മീറ്റ്‌ വിവരണവും ഫോട്ടോകളും നന്നായി. ഓരോ മീറ്റ്‌ വായിക്കുമ്പോഴും കൂടാനുള്ള കൊതിയാണ്. ഇത് വരെ പറ്റിയിട്ടില്ല. വളരെ നന്ദി.

പടച്ചോനെ എന്റെ കള്ളന്‍ കൊണ്ട് പോയ ചെരുപ്പ് ഇന്നാ കാണുന്നെ